www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Friday, June 15, 2012

"ഭഗീരഥന് പിള്ള വക വലിയ വെടി ഒന്ന്... ചെറിയ വെടി ഒന്ന്... "

ഇന്ന് ഏറ്റുമാനൂര്‍ വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. തിരിച്ചു പോരുന്നതിനായി ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പിറവത്തെയ്ക്കുള്ള " സാബു " ബസില്‍ കയറി. (മുളക്കുളത്ത് പാലം പണിയായത് കൊണ്ട് മോനിപ്പിള്ളി വഴിയാണ് ബസ്‌) കുറവിലങ്ങാട് സ്റ്റാന്‍ഡില്‍ ബസ്‌ കയറിയതും (((((((((((((((((((((((((((((((( ട്ടോ )))))))))))))))))))))))))))) വലിയ ഒരു സ്ഫോടന ശബ്ദം. സര്‍വ്വരും ഞെട്ടി.വല്ല തീവ്രവാദി ആക്രമമാണോയെന്നു പെട്ടന്ന് മനസ്സില്‍ ഓര്‍ത്തു. "ആരട വെടി വഴിപാടു കഴിച്ചത് " എന്ന് പുറകില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു.ഇത് കേട്ടപ്പോള്‍ അറിയാതെ ഞാന്‍ "ഭഗീരഥന്‍" പിള്ളയെ ഓര്‍ത്തു പോയി.ചിരിക്കാതിരിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു.ബസ്സിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടിയതാണന്നു പിന്നീട് മനസിലായി.ഒരു ടയര്‍ പൊട്ടിയാല്‍ ഇത്ര ഒച്ച ഉണ്ടാകുമോയെന്ന് മനസ്സില്‍ ഓര്‍ത്തു. മറ്റുബസ്സില്‍ ഇരിക്കുന്നവര്‍( തരുണീ മണികളും ) എല്ലാം ചിരിക്കുന്നു.ഈ ബസില്‍ ഇരിക്കുന്നവരെ കളിയാക്കുന്നത് പോലുണ്ട് അവരുടെ ചിരി.ചത്താലും ചിരിക്കില്ലന്ന വാശിയില്‍ ഞാന്‍ മസില് പിടിച്ചിരുന്നു.ഇനി ബസ്‌ മുന്നോട്ടു പോകില്ലന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ ഞങ്ങളുടെ ബസ്സിന്റെ "കിളി " ഡബിള്‍ ബെല്‍ അടിച്ചു.... ബസ്‌ മുന്നോട്ടു...ബസില്‍ ഇരിക്കുന്നവര്‍ എല്ലാം കൊഞ്ഞനം കുത്തുന്നത് പോലെ മറ്റു ബസ്സില്‍ ഇരിക്കുന്നവരെ നോക്കി. ടയര്‍ പൊട്ടിയതൊന്നും "സാബുവിന് " പ്രശ്നമല്ല.ഡ്രൈവറോഡും കിളിയോടും എല്ലാം വല്ലാത്ത ഒരു സ്നേഹം തോന്നി. അടുത്ത സ്റ്റോപ്പിലും ആളെ കയറ്റി വണ്ടി മുന്നോട്ടു നീങ്ങി.

ഏകദേശം 10 കിലോമീറ്റര്‍ ചെന്നപ്പോള്‍ ബസിലെ തിരക്കൊഴിഞ്ഞു. ബസ്‌ ഒരു മരത്തിനു താഴെ ഒതുക്കി നിറുത്തി. ഡ്രൈവറും കിളിയും കണ്ടക്ടറും എല്ലാം ഇറങ്ങി. ടയര്‍ മാറുന്നതിനുള്ള ഒരുക്കം തുടങ്ങി. ജാക്കി എടുത്തപ്പോഴേ ബസില്‍ ഉണ്ടായിരുന്ന "പാമ്പ്" പത്തി വിടര്‍ത്തി. ഞാന്‍ ഒത്തിരി ജാക്കി വെച്ചിട്ടുണ്ടാന്നായി പാമ്പ്. "നീര്‍ക്കോലി " പാമ്പായത് കൊണ്ട് ആരും മൈന്‍ഡ് ചെയ്തില്ല. ബസ്‌ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ പാമ്പ് " $#%@&*#!(%(@ " ഇങ്ങനെ മൊഴിഞ്ഞു.കണ്ടക്ടര്‍ ചേട്ടന്‍ ചെറിയ ഒരു ഏണി വച്ചു പാമ്പിനു നേരെ. കൂടാതെ ടിക്കെറ്റ് എടുത്തോയെന്നൊരു ചോദ്യവും.ടിക്കേറ്റെടുക്കാതെ യാത്ര ചെയ്ത പാമ്പ് ഫ്ലാറ്റ്.ഇതിനിടെ ബസ്സിന്റെ ടയര്‍ മാറ്റി കഴിഞ്ഞിരുന്നു. എല്ലാവരും ബസ്സില്‍ കയറി. ബസ്‌ സ്റ്റാര്‍ട്ട്‌ ആകുന്നില്ല..... തള്ളണം.മുന്‍പിലേക്ക് ചെറിയ കയറ്റം ആണ്.പിന്നിലേയ്ക്ക് കുറച്ചു പേര്‍ ഇറങ്ങി തള്ളി. നോ രക്ഷ.... "വീട്ടില്‍ പോകണമെങ്കില്‍ എല്ലാരും ഒന്നിറങ്ങി തള്ളണം" എന്ന കിളിയുടെ അന്ത്യശാസനം ഏറ്റു.വണ്ടി സ്റ്റാര്‍ട്ട്‌ ആയി.( ഇതിനിടയില്‍ മൊബൈലില്‍ ഞാന്‍ ഒരു ഫോട്ടോയുംഎടുത്തു .) അങ്ങനെ "സാബു " പിറവം ലക്ഷ്യമാക്കി നീങ്ങി.വീട്ടില്‍ നേരത്തെ വന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതിരുന്നത് കൊണ്ട് ഈ യാത്ര ഞാന്‍ വളരെയേറെ ആസ്വദിച്ചു.

7 comments:

  1. വേറെയൊന്നും വായിക്കാൻ തടയാത്തതു കൊണ്ട് ഞാനും ഈ വെടി ആസ്വദിച്ചു..

    ReplyDelete
  2. >>>വീട്ടില്‍ നേരത്തെ വന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതിരുന്നത് കൊണ്ട്<<<
    ഓഹോ! അത് ശരി!!!

    ReplyDelete
  3. >>>വീട്ടില്‍ നേരത്തെ വന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതിരുന്നത് കൊണ്ട്<<<
    ഓഹോ! അത് ശരി!!!

    ReplyDelete
  4. കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡ്......ഹോ ഹോ ഹോ നൊസ്റ്റാല്‍ജിയ വരുന്നു.

    ReplyDelete
  5. അപ്പോള്‍ ടയര്‍ വെടി തീര്‍ന്നാലും ആ നാട്ടിലെ ബസ്സുകള്‍ക്ക്‌ ഒരു ചുക്കും സംഭവിക്കില്ല, അല്ലെ?

    ReplyDelete
  6. സാബു ബസിന് ഒരു ടയർ ഒക്കെ വെറും പുല്ലാണ്.. പുല്ല്..!!

    ReplyDelete